
മൂവാറ്റുപുഴ താലൂക്കില്‍ വെള്ളൂർക്കുന്നം വില്ലേജില്‍ കുര്യൻ മല കരയിൽ മൂത്തേടത്ത് വീട്ടിൽ മിനി രാജു എന്നയാളുടെ വീട്ടിൽ വച്ചാണ് 0.885 ഗ്രാം MDMAയും, 17.62 ഗ്രാം ഗഞ്ചാവ് എന്നിവ കൈവശം സൂക്ഷിച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് കണയന്നൂർ താലൂക്ക് തൃക്കാക്കര നോർത്ത് വില്ലേജ് മുട്ടാർ കരയിൽ തുരുത്തുമ്മേൽ വീട്ടിൽ സലിം മകൻ സഫൽ TS (32/25) എന്നയാളെ 8.00 pm മണിക്ക് അറസ്റ്റ് ചെയ്ത് ഒരു NDPS കേസെടുത്തിട്ടുള്ളതാണ്. പ്രതിയിൽ നിന്നും ഒരു മൊബൈൽ ഫോൺ, 520/- രൂപ, MDMA ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബ് എന്നിവയും പിടിച്ചെടുത്തിട്ടുള്ളതാണ്. പ്രതിയെയും തൊണ്ടിമുതലുകളും കേസ് റെക്കോർഡുകളും തുടർനടപടികൾക്കായി മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഓഫീസിലേക്ക് കൈമാറിയിട്ടുള്ളതാണ്.

മൂവാറ്റുപുഴ താലൂക്കിലെ മുളവൂർ വില്ലേജിലെ പായിപ്ര കരയിൽ സൊസൈറ്റിപ്പടി ഭാഗത്ത് വച്ച് പാറച്ചാലിൽ വീട്ടിൽ രാമചന്ദ്രൻ മകൻ അഖിൽ രാമചന്ദ്രൻ ( 29/25) 300 മില്ലിഗ്രാം MDMA സൂക്ഷിച്ചുവച്ച് കൈകാര്യം ചെയ്തത കുറ്റത്തിന് മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും പാർട്ടിയും ചേർന്ന് കണ്ടുപിടിച്ചു. ഇയാളെ 6.45 AM മണി സമയത്ത് പ്രതിയായി അറസ്റ്റ് ചെയ്ത് ഒരു NDPS കേസ് എടുത്തിട്ടുള്ളതാണ്. പ്രതിക്ക് നിയമാനുസരണം ജാമ്യം നൽകി വിട്ടയച്ചിട്ടുള്ളതാണ്. കേസ് റെക്കോർഡുകളും തൊണ്ടിമുതലുകളും തുടർനടപടികൾക്കായി മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കിയിട്ടുള്ളതാണ്.










